Monday 19 February 2018

ആരു പുറത്താക്കിയില്ല, സ്വയം പിന്മാറുകയായിരുന്നു: അമലാപോള്‍

By Anju N P.06 Dec, 2017

imran-azhar

 


പ്രേക്ഷകര്‍ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രത്തില്‍ നായികയായി തിരഞ്ഞെടുത്തത് അമലാപോളിനെയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും അമല പോളിനെ മാറ്റിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. അമലയ്ക്ക് പകരം പൃഥ്വിരാജ് ചിത്രം എസ്രയില്‍ നായികയായ തെന്നിന്ത്യന്‍ സുന്ദരി പ്രിയ ആനന്ദാണ് എത്തുന്നത്.

 

എന്നാല്‍ തന്നെ ആരും മാറ്റിയതല്ലെന്നും മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നെന്നും അമല പോള്‍ ട്വീറ്റ് ചെയ്തു.തമിഴില്‍ നിരവധി സിനിമകളാണ് അമലയുടേതായി ചിത്രീകരണം നടക്കുന്നത്.

 


ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം കാസര്‍ഗോട്ട് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന സിനിമയുടെ കുറച്ചുഭാഗം കായംകുളത്തും ഷൂട്ട് ചെയ്യും.

 

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നതു രണ്ടാം തവണയാണ്. 1966ല്‍ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു കൊച്ചുണ്ണിയായത്.