By santhisenanhs.27 Apr, 2022
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് ഗായിക അമൃതാ സുരേഷ് പങ്കുവച്ച വീഡിയോയാണ്. മകൾ പാപ്പുവിനേയും കൂടെക്കൂട്ടി ഒരു ഉല്ലാസ യാത്രയിലാണ് അമൃത. താരത്തിന്റെ അവധി ആഘോഷം മൂന്നാറിലെ റിസോര്‍ട്ടിലാണ്. യാത്രയുടെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കുന്നുമുണ്ട്.
സുന്ദരിയായ മകള്‍ക്കൊപ്പം എന്റെ യാത്ര എന്ന അടിക്കുറിപ്പോടെയാണ് ഗായിക യാത്രാ വിഡിയോ പോസ്റ്റ് ചെയ്തത്. റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള അമൃതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
മനോഹരമായ ഒരു ദിവസത്തിന്റെ മനോഹര തുടക്കം എന്ന അടിക്കുറിപ്പോടെയാണ് അമൃത വീഡിയോ പങ്കുവെച്ചത്. മറ്റൊരു വീഡിയോയിലാകട്ടെ ഇതൊരു പുതിയ ദിവസമാണ്, പുതിയ ജീവിതവും, ഫീലിംഗ് ഗുഡ് എന്നും താരം കുറിച്ചിരിക്കുന്നു.
പിന്നണിഗായികയായി തിളങ്ങി നിക്കുന്ന സമയത്താണ് നടന് ബാലയെ അമൃത വിവാഹം കഴിച്ചത്. ബാലയുമായി വേര്‍പിരിഞ്ഞ ശേഷം വീണ്ടും സംഗീതത്തില്‍ സജീവമാവുകയായിരുന്നു അമൃത.