Tuesday 19 March 2024




കള്ളൻ പവിത്രന്റെ വരവറിയിച്ച് ഷംന കാസിംമിന്റെ ഫ്‌ളാഷ് മോബ്‌ !!!

By BINDU PP .17 Oct, 2018

imran-azhar

 

 

 

പടയോട്ടം എന്ന ഹിറ്റ് ചത്രത്തിന് ശേഷം ബിജു മേനോൻ വീണ്ടും എത്തുന്ന കള്ളൻ പവിത്രൻ നാളെ തിയേറ്ററുകൾ കൊള്ളയടിക്കാൻ എത്തും. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിര്‍മ്മിക്കുന്ന സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രം ആനക്കള്ളൻ നാളെ തിയേറ്ററുകളിലെത്തും. ദയകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി ഷംന കാസിം ശോഭ സിറ്റി മാളില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ഫ്‌ളാഷ് മോബിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനെ കാത്തിരിക്കുന്നത്.

 

സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം പറയുക. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയ ട്രെയിലറിനും ,പോസ്റ്ററിനുമെല്ലാം സാമൂഹ്യ മാധ്യമത്തിൽ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോൾ ഇറങ്ങിയ മേക്കിങ് വീഡിയോ സാമൂഹ്യ മാധ്യമത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഒരുപാട് ചിരിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ് ഈ ചിത്രം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.നാദിർഷായാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, ജനാർദനൻ, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആൽബി ദൃശ്യങ്ങൾ ഒരുക്കിയ ആനകള്ളനിലെ നായികമാരായി എത്തുന്നത് അനുശ്രീയും ഷംന കാസിമും ആണ്. ജോൺകുട്ടി ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കരന്തൂര്‍, കോസ്റ്റ്യും അരുണ്‍ മനോഹര്‍.