Saturday 31 October 2020




സിനിമമേഖലയില്‍ ഒതുങ്ങാതെ അനശ്വരയ്ക്കുള്ള പിന്തുണയേറുന്നു

By geethu nair.16 Sep, 2020

imran-azhar

വസ്ത്രധാരണത്തിന് പേരില്‍ കഴിഞ്ഞ ദിവസം യുവനടി അനശ്വര രാജന് നേരെയുണ്ടായ ആക്രമണത്തില്‍ പിന്തുണയുമായി നിരവധി താരങ്ങളാണ് രംഗത്ത് വന്നത്. കാല്‍മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചാണ് പല നടിമാരും അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമാമേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല അനശ്വരയ്ക്കുള്ള പിന്തുണ. ഇപ്പോഴിതാ, അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സീരിയല്‍ രംഗത്തെ പ്രശസ്ത നടി ആര്യ ശ്രീറാം എത്തിയിരിക്കുകയാണ്. ആര്യ ശ്രീറാം തന്റെ ഫോട്ടോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ ഹിറ്റ് സീരിയല്‍ സ്ത്രീധനത്തില്‍ ആര്യ ശ്രീറാം ശ്രദ്ധയമായ വേഷം ചെയ്തിരുന്നു. ഇപ്പോള്‍ അമ്മയറിയാതെ എന്ന സീരിയലില്‍ ആര്യ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 

സിനിമാരംഗത്ത് നിന്നും പ്രതിഷേധിച്ചവരില്‍ ഹരീഷ് പേരടിയുമുണ്ടായിരുന്നു. എന്നാല്‍ പുരുഷസെലിബ്രിറ്റികളില്‍ ഹരീഷ് പേരടിയല്ലാതെ ആരും മുന്നോട്ട് വന്നില്ലയെന്നതാണ് സത്യം. പക്ഷെ, ഇപ്പോഴിതാ, അനശ്വരയ്ക്ക് പിന്‍തുണയുമായി ഏരീസ് ഗ്രൂപ്പ് സി. ഐ. ഓ മുകേഷ് നായര്‍ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ സോഷ്യല്‍ മീഡിയകളില്‍ കാല് കാണിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്താണ് താരം പിന്‍തുണയറിയിച്ചത്. അനശ്വരയ്ക്ക് കൂടുതല്‍ പിന്‍തുതണ അഭ്യാര്‍ത്ഥിച്ചുകൊണ്ടാണ് ഏരീസ് ഗ്രൂപ്പി സി.ഐ .ഓ യും സിനിമാ താരവും വ്‌ളോഗറുമായ മുകേഷ് നായര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ശരീരം നിങ്ങളുടെ അവകാശമാണ് എന്ന് പിന്‍തുണ വാചകവും ക്യാപ്ഷനായി ചേര്‍ത്തിട്ടുണ്ട്.അല്‍പം തടി കുടിയതിനാല്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള ബോഡി ഷെയ്മിനേപ്പറ്റിയും ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. എന്റെ ശരീരം ആണ് എന്റെ ഐഡന്റിറ്റി , സ്വന്തം ശരീരത്തെ അവഹേളിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നതില്‍ താന്‍ വിശ്വാസിക്കുന്നുവെന്നും മുകേഷ് നായര്‍ പറയുന്നു.