Wednesday 16 June 2021




എന്നാലും എന്റളിയാ... ഈ കൊച്ചിന്റെയൊരു മാറ്റമേ...

By geethu nair.12 Jul, 2020

imran-azhar

കഥ തുടരുന്നു എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ മകളായി വന്ന കൊച്ചുസുന്ദരിയാണ് അനിഖ. പിന്നീട് അഞ്ചു സുന്ദരികളിലെ സേതുലക്ഷ്മിയിലൂടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും താരം കരസ്ഥമാക്കി. തുടര്‍ന്നങ്ങോട്ട് മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങള്‍. ഒന്നുകില്‍ നയന്‍താരയുടെ മകള്‍ അല്ലെങ്കില്‍ നയന്‍സിന്റെ ബാല്യകാലം. അങ്ങനെ അനിഖ താരമായി. യെന്നെ അറിന്താല്‍ എന്ന സിനിമയില്‍ അജിത്തിന്റെ മകളായും വിശ്വാസത്തില്‍ അജിത്തിന്റേയും നയന്‍താരയുടേയും മകളായും താരം എത്തി. ജോണി ജോണി യെസ് അപ്പയാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം.

മലയാളത്തിലും തമിഴിലും സൂപ്പര്‍ ചിത്രങ്ങളില്‍ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകര്‍ കാണുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. റെയിന്‍ബോ മീഡിയക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടില്‍ കിടിലന്‍ മേക്ക് ഓവറില്‍ ആണ് അനിഖ എത്തുന്നത്. എന്നാലും എന്റളിയാ ഈ കൊച്ചിന്റെയൊരു മാറ്റമേ...എന്ന ദിലീപിന്റെ ഡയലോഗാണ് കമന്റ് ബോക്‌സില്‍. ഭാവി നയന്‍താര എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.