Wednesday 15 August 2018

അഞ്ജലി മേനോന്‍ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

By Abhirami Sajikumar .17 May, 2018

imran-azhar

 

 

പ്രിഥ്വിരാജ്, പാര്‍വതി, നസ്‌റിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 6ന് തിയറ്ററുകളിലെത്തുമെന്ന് സൂചന. അഞ്ജലി മേനോന്‍ തന്നെയാണ് ജൂലൈ 6 ആണ് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമെന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തേ തന്നെ ജൂലൈ റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ മാസം തന്നെ പുറത്തുവിടും എന്നാണ് അറിയുന്നത്.

 

 

 

ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു അഞ്ജലി മേനോന്‍ ചിത്രമെത്തുന്നത്. നസ്‌റിയയും ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം തിരിച്ചെത്തുകയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രിഥ്വിരാജിന്റെ സഹോദരി വേഷമാണ് ചിത്രത്തില്‍ നസ്‌റിയക്കുള്ളത്.