Saturday 23 February 2019


അഞ്ജലി മേനോനും മോഹൻലാലും ഒന്നിക്കുന്നു !

By BINDU PP.01 Jan, 1970

imran-azhar

 

 


അഞ്ജലി മേനോനും മോഹൻലാലും ഒന്നിക്കുന്നു. അഞ്ജലി മേനോന്റെ അടുത്ത ചിത്രത്തിൽ മോഹൻലാലെന്ന് റിപോർട്ടുകൾ . രജപുത്ര രഞ്ജിത് നിര്‍മിക്കുന്ന അഞ്ജലി മേനോന്‍ - മോഹന്‍ലാല്‍ ചിത്രം കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനറായിരിക്കും എന്നാണ് കേള്‍ക്കുന്നത്. 38വര്‍ഷത്തെ സിനിമാസപര്യയില്‍ മോഹന്‍ലാല്‍ ആദ്യമായിട്ടാണ് ഒരു പെണ്‍ സംവിധായകയോടൊപ്പം കൈകോര്‍ക്കുന്നത്. യുവ തലമുറയുടെ ഫസ്റ്റ് ചോയിസ് സംവിധായികയായ അഞ്ജലി മേനോന്‍ 'പൃഥ്വിരാജ്, നസ്റിയ,പാര്‍വതി'എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'കൂടെ' എന്ന ചിത്രം റിലീസിന് കാത്തിരിക്കുകയാണ്.നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഞ്ജലി മേനോന്‍ ഒരു സീനിയര്‍ താരത്തിനൊപ്പം ആദ്യമായിട്ടാണ് ഒരുമിക്കുന്നത് .'പൃഥ്വിരാജ്' സംവിധാന മേലങ്കി അണിയുന്ന ലൂസിഫറിന് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലാകും മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക എന്നാണ് സൂചന.