Sunday 07 June 2020




കൊറോണ ; നടി അങ്കിതയുടെ അപ്പാർട്മെന്റ് കോംപ്ലക്സ് അടച്ചു

By online desk .05 Apr, 2020

imran-azhar

 

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തന്റെ അപ്പാർട്മെന്റിലെ താമസക്കാരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നടി അങ്കിത ലോകണ്ടെയുടെ അപാര്‍ട്‌മെന്റ് കോംപ്ലക്‌സ് അടച്ചു പൂട്ടിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. സ്‌പെയിനില്‍ നിന്നെത്തിയ ഒരാള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

 

സ്‌പെയിനില്‍ നിന്നും മടങ്ങിയെത്തിയ ഇയാള്‍ ക്വാറന്റൈനിലായിരുന്നു 12ാം ദിനമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. അയാൾക്ക് രോഗ ലക്ഷണങ്ങൾ പ്രകടമായതോടെ ഭാര്യയെയും ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

 

ടെലിവിഷന്‍ താരം അഷിത ധവാനും ഇതേ അപാര്‍ട്‌മെന്റിലാണ് താമസിക്കുന്നത്. ‘മണികര്‍ണിക: ദ ക്വീന്‍ ഓഫ് ജാന്‍സി’, ‘ബാഗി 3’ എന്നീ ചിത്രങ്ങളില്‍ അങ്കിത വേഷമിട്ടിട്ടുണ്ട്.