Saturday 18 August 2018

അനുഷ്ക-പ്രഭാസ് വിവാഹം: തുറന്ന് പറഞ്ഞ് അനുഷ്‌കയുടെ അമ്മ

By BINDU PP.19 Jul, 2018

imran-azhar

 

 

 

അനുഷ്ക - പ്രഭാസ് വിവാഹം ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒന്നാണ്. പല മാധ്യമങ്ങളും ഇവരുടെ വിവാഹത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയും ഇരുവരും സ്ഥികരണം നടത്തിയിട്ടില്ല. പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെക്കുറിച്ച്‌ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അനുഷ്‌കയുടെ അമ്മ പ്രഫുല്ല ഷെട്ടി പറയുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ ഭാഗ്മതിക്ക് ശേഷം അനുഷ്‌ക പുതിയ സിനിമകളൊന്നും ചെയ്യുന്നില്ല.പ്രഭാസ് ആകട്ടെ സുജീത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണ തിരക്കിലാണ്.

 

അനുഷ്‌കയുടെ അമ്മയുടെ വാക്കുകൾ .....

''അനുഷ്‌കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവര്‍ സ്‌ക്രീനില്‍ നല്ല ജോടിയാണ്. പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്''- പ്രുഫുല്ല ഷെട്ടി പറഞ്ഞതായി ഒരു തെലുഗു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.