Wednesday 23 September 2020




ലിറ്റില്‍ അനുഷ്മകയെ ഏറ്റെടുത്ത് ആരാധകര്‍

By online desk.15 Sep, 2019

imran-azhar

 

കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് സിനിമ താരങ്ങള്‍. ഇതിനോടകം നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് വൈറലായത്. ഇപ്പോള്‍ വീണ്ടും ഒരു കുട്ടിത്താരം ആരാധകരുടെ മനസ് കീഴടക്കുകയാണ്.

 

 

 

ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വ്യത്യസ്ത പ്രായങ്ങളിലുള്ള മൂന്ന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക. 'ലിറ്റില്‍ മി' എന്ന തലക്കെട്ടോടെയാണ് അനുഷ്‌ക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴത്തേക്കാള്‍ ക്യൂട്ടാണ് കുഞ്ഞിലെ എന്നാണ് ആരാധകരുടെ കമന്റ്. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ ഉള്ള ചിത്രം ആരാധകരുടെ മനം കവരുകയാണ്.

 

2008ല്‍ പുറത്തിറങ്ങിയ രബ്നേ ബനാ ദീ ജോടിയിലൂടെ ഷാരൂഖ് ഖാന്റെ നായികയായാണ് അനുഷ്‌ക സിനിമയിലേക്ക് വരുന്നത്. ബോളിവുഡിലെ മുന്‍നിര നായികയാണ് താരം. ആരാധക ശ്രദ്ധ നേടിയതും നിരൂപക പ്രശംസ നേടിയതുമായ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.