Tuesday 22 August 2017

ഭീമനാകുന്ന മോഹൻലാലിനെക്കുറിച്ച് അനുഷ്‍ക ഷെട്ടി ഇങ്ങനെ പറഞ്ഞു !!!

By BINDU PP.13 Jun, 2017

imran-azhar

 

 

 

ദേവസേനയ്ക്കും പറയാനുണ്ട് ഭീമനെക്കുറിയിച്ച് . മോളിവുഡിലെ പ്രധാന ചർച്ച ഇപ്പോൾ മോഹൻലാൽ ഭീമനാകുന്നതിനെക്കുറിച്ചാണ്. ഭീമനാകാൻ തയ്യാറെടുക്കുന്ന മോഹൻലാലിന് ആശംസകൾ അറിയിച്ചു സിനിമ ലോകം എന്നാൽ ബാഹുബലിയിൽ ദേവസേനയായി തിളങ്ങിയ അനുഷ്‍ക ഷെട്ടിയ്ക്ക് പറയാനുണ്ട് ഭീമൻകാൻ പോവുന്ന മോഹൻലാലിനോട്.മോഹന്‍ലാലിനെ ഭീമനായി കാണാനുള്ള കാത്തിരിപ്പിലാണ് താനെന്നാണ് അനുഷ്കാ ഷെട്ടി പറയുന്നുന്നത്.മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ എല്ലാം ഇന്ത്യക്കാര്‍ക്ക് ദൈവങ്ങളെ പോലെയാണ്. പണ്ട് ഞാന്‍ കുട്ടിക്കാലത്ത് ദൂരദര്‍ശനില്‍ മഹാഭാരതം സീരിയല്‍ കണ്ടിട്ടുണ്ട്. ശ്രീകൃഷ്‍ണനായി അഭിനയിച്ച നിതീഷ് ഭരദ്വാജിനെയൊക്കെ ദൈവമായിട്ടാണ് ആള്‍ക്കാര്‍ ആരാധിച്ചത്. അതുപോലെ ഭീമനെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ രാജ്യം മുഴുവന്‍ ആദരിക്കും. എം ടി വാസുദേവന്‍ സാറിന്റെ തിരക്കഥയില്‍‌ ഒരുങ്ങുന്ന ഭീമനെ കാണാന്‍ ഞാനും കാത്തിരിക്കുകയാണ്- അനുഷ്കാ ഷെട്ടി പറഞ്ഞു.