Tuesday 17 September 2019




അത് പകല്‍ ധരിക്കൂ രാത്രിയല്ല...കത്രീനയുടെ ചിത്രത്തെ ട്രോളി അര്‍ജുന്‍ കപൂര്‍

By Neha C N.20 Aug, 2019

imran-azhar

കഴിഞ്ഞ ദിവസമാണ് ഐഫയുടെ 20-ാം വാര്‍ഷികത്തിന്റെ ഡാന്‍സ് പെര്‍ഫോമന്‍സിന്റെ ഒരു ചിത്രം ബോളിവുഡ് നടി കത്രീന കൈഫ് പങ്കുവച്ചത്. ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിലെ കാലാ ചഷ്മ എന്ന ഗാനത്തിലായിരുന്നു കത്രീനയുടെ പെര്‍ഫോമന്‍സ്.

മഞ്ഞ വസ്ത്രത്തില്‍ കൂളിംഗ് ഗ്ലാസ് വച്ചുള്ള ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ കത്രീനയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ അതിനെ ട്രോളി നടന്‍ അര്‍ജുന്‍ കപൂര്‍ രംഗത്തെത്തി.'അത് പകല്‍ ധരിക്കൂ, രാത്രിയിലല്ല' എന്നാണ് സണ്‍ഗ്ലാസ് അണിഞ്ഞുള്ള നൃത്തത്തിന്, സണ്‍ഗ്ലാസിനെ ലക്ഷ്യമിട്ട് അര്‍ജുന്റെ കമന്റ ്.

നേരത്തേ തന്റെ ജന്മദിനത്തില്‍ കത്രീന പങ്കുവച്ച ചിത്രത്തിലും അര്‍ജുന്‍ രസകരമായ കമന്റ് ചെയ്തിരുന്നു. പിറന്നാളാഘോഷിക്കാനല്ല കത്രീന ഫോട്ടോഷൂട്ടിനാണ് പോയതെന്നായിരുന്നു അര്‍ജുന്റെ കമന്റ്‌.