Saturday 26 September 2020




താടി നീട്ടി വളർത്തി പുത്തൻ ലുക്കിൽ ലാലേട്ടൻ; ആവേശത്തോടെ ആരാധകർ

By Sooraj Surendran .06 Aug, 2020

imran-azhar

 

 

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിൻറെ പുത്തൻ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയം. താടി നീട്ടി വളർത്തി, തടി കുറച്ച ലാലേട്ടന്റെ പുത്തൻ ലൂക്ക് നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഏഷ്യാനെറ്റിന്റെ ഓണം പ്രോഗ്രാമിനായുള്ള റിഹേഴ്‌സലിനിടെ എടുത്ത ഫോട്ടോ എന്ന ക്യാപ്‌ഷനോടുകൂടിയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊറോണയും, ലോക്ക്ഡൗണും കാരണം ഏറെ നാളായി ചെന്നൈയിലെ വസതിയിലായിരുന്നു മോഹൻലാൽ. ഈ അടുത്തിടെ അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് ലാൽ കൊച്ചിയിലെത്തിയത്. ക്വാറന്റൈൻ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും മോഹൻലാൽ കലാരംഗത്ത് സജീവമാകുന്നത്.