Thursday 27 June 2019




മമ്മൂട്ടി ചിത്രം 'അബ്രഹാമിന്റെ സന്തതികള്‍'ക്കെതിരെ അരുന്ധതി റോയ്

By anju.07 Jan, 2019

imran-azhar

 


മമ്മൂട്ടി ചിത്രം 'അബ്രഹാമിന്റെ സന്തതികള്‍'ക്കെതിരെ എഴുത്തുകാരി അരുന്ധതി റോയ്. ചിത്രത്തിലെ വംശീയതക്കെതിരെയാണ് അരുന്ധതി റോയ് തുറന്നടിച്ചത്.
പുരോഗമനകേരളത്തില്‍ അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം കണ്ടുവെന്ന് പറഞ്ഞ് തുടങ്ങിയ അരുന്ധതി 'ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നതെന്നും പറഞ്ഞു. പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണുണ്ടായത്' എന്ന് അവര്‍ പറഞ്ഞു.



'ഈ ഒരവസ്ഥക്ക് സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഇങ്ങനെയാണ് സമൂഹവും മനുഷ്യരുമെല്ലാം. കലാകാരന്മാര്‍, സംവിധായകര്‍, നടന്മാര്‍, എഴുത്തുകാര്‍ എല്ലാവരും ഇങ്ങനെയാണ്. ഇരുണ്ട നിറത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാര്‍ കളിയാക്കുന്ന അതേ ദക്ഷിണേന്ത്യക്കാരാണ് അതേ നിറത്തിന്റെ പേരില്‍ ആഫ്രിക്കന്‍ വംശജരെ കളിയാക്കുന്നത്' എന്നും അരുന്ധതി പറഞ്ഞു.

 

ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി റോയ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'അബ്രഹാമിന്റെ സന്തതികള്‍'.