Monday 25 June 2018

ആസിഫിന്റെ ബി ടെക് സൗദിയിലെത്തി

By Sooraj.01 Jan, 1970

imran-azhar

 

 


ഒരു മനുഷ്യ ജീവിതത്തിൽ കോളേജ് ലൈഫിൽ നിന്ന് ലഭിക്കുന്നത് ഒരിക്കലും പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണ്. അത്തരത്തിൽ പ്രേക്ഷകരെ ഒരു പ്രേത്യേക തലത്തിൽ എത്തിക്കുന്ന ഒരു സിനിമയാണ് ആസിഫ് അലി നായകനായി എത്തിയ ബി ടെക് എന്ന മലയാള സിനിമ. ആസിഫ് അലിയുടെ തകർപ്പൻ അനുഭവമാണ് ഈ സിനിമയിലൂടെ കാഴ്ചവെച്ചത്. 'പറവ' എന്ന സിനിമയിൽ വില്ലൻ കഥാപാത്രത്തിലെത്തിയ ശ്രീനാഥ് ഭാസി ഈ സിനിമയിൽ മർമ്മ പ്രധാനമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആസിഫ് അലിയെയും കൂട്ടരെയും സന്തോഷത്തിലാക്കിയിരിക്കുന്ന വാർത്ത മറ്റൊന്നുമല്ല, ബി ടെക് സൗദിയിൽ പ്രദർശനത്തിന് എത്തുന്നു. ആദ്യമായാണ് സൗദിയിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് എത്തുന്നത്. രാമകൃഷ്ണ ജെ. കുളൂർ, മൃദുൽ നായർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. കച്ചവട സിനിമ എന്നതിൽ ഒതുക്കി നിർത്താതെ കഥാംശം ഉൾക്കൊണ്ട സിനിമ സംവിധാനം ചെയ്യുന്നതിൽ ഇരുവരും വിജയിച്ചിട്ടുണ്ട്.