Friday 25 September 2020




നിറത്തിലെ സോനയാകേണ്ടിയിരുന്നത് അസിന്‍

By geethu nair.13 Aug, 2020

imran-azhar

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് അസിന്‍ തോട്ടുങ്കല്‍. പിന്നീട് അസിന്‍ തമിഴിലേക്കും ഹിന്ദിയിലേക്കും ചേക്കേറി ഹിറ്റ് നായികയായി. രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിന്റെ ഓഡിഷന് പോയപ്പോള്‍ കൂടെ അസിനുമുണ്ടായിരുന്ന കാര്യം ഈയടുത്ത കാലത്താണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ, നിറം എന്ന ചിത്രത്തില്‍ സോനയായി വരേണ്ടത് അസിനായിരുന്നുവെന്ന കാര്യമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 

നായികാ കഥാപാത്രമായ സോനയെ ഒരു പുതുമുഖത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. സ്‌ക്രീന്‍ ടെസ്റ്റ് നടത്തി അതിനായി ഒരു പുതുമുഖത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു അസിന്‍ തോട്ടുങ്കല്‍, അസിന്റെ ഫോട്ടോസ് കണ്ട കുഞ്ചാക്കോ, ഈ കുട്ടി ഒരു നായികയായി വരേണ്ട സമയം ഇപ്പോള്‍ ആയിട്ടില്ലെന്ന് പറഞ്ഞ് മാറ്റിവയ്ക്കകുകയായിരുന്നു. അക്കാലത്തെ തന്റെ ഭാഗ്യനായിക ആയിരുന്ന ശാലിനിയോടൊപ്പമുള്ള പ്രേം പൂജാരി ബോക്സ് ഓഫീസില്‍ പരാജപെട്ടതിനാല്‍ ശാലിനിയെ കൊണ്ട് തന്നെ നായികാകഥാപാത്രം ചെയ്യിച്ചാലോ എന്ന് ചാക്കോച്ചന്‍ ആണ് കമലിനോട് ചോദിച്ചത്.