Tuesday 22 September 2020




നിങ്ങള്‍ക്കിത് ഒരു പരീക്ഷണമായില്ലെങ്കില്‍ രക്ഷപ്പെട്ടു : അശ്വതി ശ്രീകാന്ത്

By geethu nair.08 Aug, 2020

imran-azhar

മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയ്ക്ക് പുറമേ എഴുത്തിലും അശ്വതി തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അഭിനയത്തിലും ഒരു കൈ പരീക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അശ്വതി. ഒരു പ്രമുഖ ചാനലിന് സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന കോമഡി സീരിയലിലൂടെ അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുകയാണ് അശ്വതി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അശ്വതി താന്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് ആരാധകരെ അറിയിച്ചത്.എനിക്കിത് ഒരു പരീക്ഷണം ആണ്. നിങ്ങള്‍ക്ക് ഇതൊരു പരീക്ഷണം ആയില്ലെങ്കില്‍ ഞാന്‍ രക്ഷപെട്ട് എന്ന രസകരമായ കുറിപ്പ് പങ്കുവച്ചു കൊണ്ടായിരുന്നു അശ്വതി ശ്രീകാന്ത് താന്‍ അഭിനയത്തിലേക്ക് കടക്കുന്നു എന്ന രഹസ്യം പരസ്യമാക്കിയത്. 

റെഡ് എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി 2010-ല്‍ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്. ഈ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അശ്വതി തിളങ്ങിനില്‍ക്കുന്ന ഒരു വ്യക്തിയാണ്.

'