Tuesday 17 July 2018

'അവിചാരിതമായി ഇത്തരം രംഗങ്ങൾ ഉൾപ്പെട്ടതിന് താൻ മാപ്പ് പറയുന്നു' : അതുല്യ രവി

By BINDU PP.06 Nov, 2017

imran-azhar

 

 

 

തെന്നിന്ത്യൻ താരം അതുല്യ രവിയുടെ പുതിയ ചിത്രം 'യെമാലി'യുടെ ടീസർ ഇറങ്ങി. കാതല്‍ കണ്‍ കാട്ടുതെ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവരാൻ അതുല്യ രവിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ യെമാലിയിൽ ഗ്ലാമറസ് മേക്ക് ഓവർ വലിയ ചർച്ചയായിരിക്കുകയാണ്.നടിയുടെ വസ്ത്രധാരണം കണ്ട് ആരാധകരിൽ പലരും നെറ്റി ചുളിച്ചു. മാത്രമല്ല അതുല്യ പുകവലിക്കുന്ന രംഗവുമുണ്ട്.

 

 

ഇതിനെതിരെ രൂക്ഷമായ വിമര്ശനങ്ങളാണ് ഉയർന്നുവരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആക്രമണം ശക്തമായപ്പോൾ അതുല്യ മാപ്പപേക്ഷയുമായി രംഗത്തെത്തി. ടീസർ കണ്ട് നിങ്ങൾ ഒരു തീരുമാനത്തിലെത്തരുത്. ഈ ചിത്രത്തിൽ തന്റേത് ഒരു മികച്ച കഥാപാത്രമാണ്. അവിചാരിതമായി ഇത്തരം രംഗങ്ങൾ ഉൾപ്പെട്ടതിന് താൻ മാപ്പ് പറയുന്നു. അത് സിനിമയിൽ ഉണ്ടാവുകയില്ല. എന്റെ കഥാപാത്രത്തോട് താൻ നീതി പുലർത്തിയിട്ടുണ്ടെന്ന് അതുല്യ കുറിച്ചു.