Friday 25 September 2020




'ആയിഷ വെഡ്സ് ഷമീറി'ലെ രണ്ടാം ഗാനം പുറത്തിറങ്ങി

By Web Desk.14 Aug, 2020

imran-azhar

 

 

സിക്കന്ദർ ദുൽഖർനൈൻ സംവിധാനം ചെയ്യുന്ന ആയിഷ വെഡ്സ് ഷമീറിലെ രണ്ടാം ഗാനം പുറത്തിറങ്ങി. 'കണ്മണി നീയുറങ്ങ്' എന്നുതുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ജി വേണുഗോപാലും സുജാതയും ചേർന്നാണ് ഈ മനോഹര താരാട്ടു പാട്ട് ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിത്തിയിരിക്കുന്നത് നിഷാദ് ഷായും ജയനിഷ്‌ ഓമന്നൂരും ചേർന്നാണ്. വാമ എന്റർടെയ്മെന്റ്സ് ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്. മൻസൂർ മുഹമ്മദ് , നൗമ്യ മല്ലയ്യ , ശിവാജി ഗുരുവായൂർ, വിനോദ് കെടാമംഗലം , സാദിഖ് വി ടി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. സിയ ഉൾ ഹഖ് ആലപിച്ച നിശകളിൽ എന്ന ആദ്യത്തെ ഗാനവും മികച്ച അഭിപ്രായം നേടിയിരുന്നു.