Wednesday 24 April 2019


ബാബു ആന്റണി ഹോളിവുഡിലേക്ക്

By Sooraj Surendran .23 Mar, 2019

imran-azhar

 

 

കൊച്ചി: മലയാള സിനിമയുടെ ആക്ഷൻ കിംഗ് നടൻ ബാബു ആന്റണി ഹോളിവുഡിലേക്ക്. ബുള്ളറ്റ്‌സ് ബ്ലെയ്ഡ്‌സ് ആൻഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. വാറൻ ഫോസ്റ്റർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. റോബർട്ട് ഫർഹാം, കൈന മകോയ്, ഡാർവിൻ മെഡീറോ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. റോബർട്ട് ഫർഹാമിന്റെ സുഹൃത്തായാണ് ബാബു ആന്റണി വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് യുഎസിൽ പുരോഗമിക്കുമാകയാണ്.