Thursday 24 August 2017

സിംഗപ്പൂരില്‍ ബാഹുബലി 2ന് എ സര്‍ട്ടിഫിക്കറ്റ്

By BINDU PP.18 May, 2017

imran-azhar

 

 

 
ഇന്ത്യൻ സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ക്ക് സിംഗപ്പൂരില്‍ ചെക്ക് കിട്ടി. സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്തത്രയും അതിക്രമങ്ങളും ചോര ചൊരിച്ചിലും സിനിമയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ബാഹുബലി 2ന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡിന് ബാഹുബലിയില്‍ വലിയ രീതിയില്‍ വയലന്‍സ് ഉണ്ടെന്ന് തോന്നി. യുദ്ധരംഗങ്ങളില്‍ സെെനികരുടെ തലവെട്ടുന്നതൊക്കെയായിരിക്കും അവര്‍ക്ക് പ്രശ്‌നമായി തോന്നിയത്.16 വയസ്സിനുതാഴെ പ്രായമുള്ള സിംഗപ്പൂരിലെ ഫാന്‍സിന് തല്‍ക്കാലം ബാഹുബലി കാണല്‍ ബുദ്ധിമുട്ടായിരിക്കും.