Thursday 20 September 2018



'നാന്‍ ഒരു തടവൈ സൊന്നാ നൂറ് തടവൈ സൊന്ന മാതിരി': പഞ്ച് ഡയലോഗുകളുടെ പിതാവ് ഇനിയില്ല

By Bindu PP .16 May, 2018

imran-azhar

 

 


'നാന്‍ ഒരു തടവൈ സൊന്നാ നൂറ് തടവൈ സൊന്ന മാതിരി' തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഈ ഡയലോഗുകൾ ലോക സിനിമ ആരാധകർ ഏറ്റെടുത്തിരുന്നു. ഈ ഡയലോഗുകൾ ബാലകുമാരന്റെ തൂലികയിൽ നിന്ന് വന്നതാണ്. മനസ്സിൽ തളം കെട്ടിനിൽക്കുന്ന ഡയലോഗുകൾ ബാക്കി ആക്കി ബാലകുമാരൻ വിടവാങ്ങി. ടോളിവുഡിലെ മിക്ക ഹിറ്റ് സിനിമകളുടെ ഡയലോഗുകൾ ബാലകുമാരന് സ്വന്തമാണ്. വലിയ ഹിറ്റുകളായ നായകന്‍, ഗുണ, ജെന്റില്‍മാന്‍, കാതലന്‍, ബാഷ, ജീന്‍സ് തുടങ്ങിയ സിനിമകളുടെ സംഭാഷണ രചയിതാവായിരുന്നു ബാലകുമാരന്‍. സിറ്റിസണ്‍, മുഖവരി, മന്മഥന്‍, പുതുപ്പേട്ടൈ തുടങ്ങിയ സിനിമകളുടെ തിരക്കഥയിലും സംഭാഷണത്തിലും പങ്കാളി ആയിട്ടുണ്ട്.

 

നൂറ്റി അമ്പതോളം നോവലുകളും നൂറോളം ചെറുകഥകളും എഴുതിയിട്ടുള്ള ബാലകുമാരന്‍ തമിഴ് ആനുകാലികങ്ങളിലെ സ്ഥിര സാനിധ്യമായിരുന്നു. ‘മെർക്കുറി പൂക്കൾ’, ‘ഇരുമ്പു കുതിരൈ’ തുടങ്ങിയ അദ്ദേഹത്തിന്റെ ചെറുകഥകൾക്ക് ഇന്നും തമിഴ്നാട്ടിൽ പ്രചാരമേറെ.സംവിധായകരായ കെ ബാലചന്ദര്‍, കെ ഭാഗ്യരാജ് എന്നിവരോടൊപ്പം അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ബാലകുമാരന്‍ ഭാഗ്യരാജിനെ നായകനാക്കി 'ഇത് നമ്മ ആള്' എന്ന സിനിമ സംവിധാനം ചെയ്യുകയുമുണ്ടായി.അർഹതയ്ക്കുള്ള അംഗീകാരമായി തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും ബാലകുമാരനെ തേടിയെത്തിയിട്ടുണ്ട്.