Tuesday 18 December 2018


ഓർമ്മയില്ലെന്ന് പറയരുത്.....: മുകേഷ് വിഷയത്തിൽ തുറന്നടിച്ച് ഭാഗ്യലക്ഷ്മി !

By BINDU PP .10 Oct, 2018

imran-azhar

 

 

 

നടന്‍ മുകേഷിനെതിരായ മീ ടൂ ക്യാംപെയ്ൻ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ജനപ്രതിനിധി കൂടിയായ മുകേഷിന് മറുപടി പറയാന്‍ ബാധ്യതയുണ്ടെന്നു ഭാഗ്യലക്ഷ്മി പറയുന്നു. ഓർമ്മയില്ലെന്ന മുകേഷിന്റെ മറുപടി മോശമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു .ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായ നടപടി മുമ്പേ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ച്ചയായുള്ള വെളിപ്പെടുത്തല്‍ സ്വാഗതം ചെയ്യുന്നു. കുറവുകള്‍ നോക്കി അമ്മ നടപടിയെടുക്കുകയാണെങ്കില്‍ സംഘടനയിലെ എല്ലാവരെയും പുറത്താക്കേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 


ഓര്‍മയില്ല എന്ന് മുകേഷ് പറയുന്നത് ശരിയല്ല. ഒന്നുമില്ലെങ്കില്‍ അത് പറയണം. ഓര്‍മയില്ല എന്ന് പറയുന്നത് ശരിയായ രീതിയല്ല. പ്രത്യേകിച്ച് ഒരു ജനപ്രതിനിധി കൂടിയല്ലേ. ഇത്തരം തുറന്നുപറച്ചിലുകള്‍ ഗൗരവമുള്ളതാണ്. ഏറെ കാലമായി ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാറില്ല. ഈ സാഹചര്യത്തില്‍ തുറന്നുപറയുക എന്നത് ധീരമായ നടപടിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.എന്നോട് ഇത്തരത്തില്‍ സംസാരിച്ചവര്‍ക്ക് ആ സമയം തന്നെ ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. അത്തരക്കാരുടെ സിനിമകള്‍ വേണ്ടെന്ന് വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാലം മാറി. പെണ്‍കുട്ടികള്‍ രഹസ്യമായി പറയുകയും മൂടിവയ്ക്കുകയും ചെയ്യുന്ന കാലം പോയി. അവര്‍ തുറന്നുപറയുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അമ്മ പ്രതികരിക്കണോ ധൈര്യപൂര്‍വം പെണ്‍കുട്ടികള്‍ തുറന്നുപറയുകയാണ്. തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതാണിത്. ഇങ്ങനെയാണ് മാറ്റം വരേണ്ടത് എന്നാണ് അഭിപ്രായമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അമ്മ പ്രതികരിക്കുന്നതിന് പകരം മുകേഷ് ആണ് സത്യം തുറന്നുപറയേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.