Sunday 03 July 2022




സാരിയിൽ മനോഹരിയായി ഭാവന; ചിത്രങ്ങൾ വൈറൽ

By santhisenanhs.10 Jun, 2022

imran-azhar

 

സാരി ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ഭാവന. കാരണം, ദിവസാവസാനം ഒരു വിധിയും ഇല്ലാതെ ബന്ധിപ്പിക്കുന്നത് ഞാനും എന്റെ ആത്മാവുമാണ് എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തുന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെ ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുകയാണ്. ഭദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകും എന്നാണ് റിപ്പോർട്ട്.