Monday 04 July 2022




ഒരുപാട് നേരം ചിന്തിച്ചെങ്കിലും ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല; സിംപിൾ ലുക്കിൽ ഭാവന; ചിത്രങ്ങൾ വൈറൽ

By santhisenanhs.20 May, 2022

imran-azhar



ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് മലയാളത്തിന്റെ പ്രിയ നടി ഭാവന പങ്കു വച്ച ചിത്രങ്ങളാണ്. സ്റ്റൈലിഷ് ആൻഡ് സിംപിൾ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.

 

ഒരുപാട് നേരം ചിന്തിച്ചു, പക്ഷേ എനിക്ക് ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല, അതിനാൽ നല്ലൊരു വെള്ളിയാഴ്ച ആശംസിക്കുന്നു എന്ന കുറിപ്പോടെയാണ് ജീൻസും ടോപ്പും അണിഞ്ഞുള്ള പുതിയ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.

 

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഭാവന ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.

 

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുകയാണ്. നവാഗതായ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.