Monday 27 January 2020




സസ്പെൻസ് ഒളിപ്പിച്ച് ഏട്ടൻ വരുന്നു: ബിഗ് ബ്രദർ നാളെ മുതൽ തീയറ്ററുകളിൽ

By Sooraj Surendran.15 Jan, 2020

imran-azhar

 

 

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ബിഗ് ബ്രദർ നാളെ മുതൽ തീയറ്ററുകളിൽ. നിഗൂഢതകൾ നിറഞ്ഞ ഭൂതകാലമുള്ള സച്ചിദാന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ധിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കൂടിയാണ് ബിഗ് ബ്രദർ. ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ബിഗ് ബ്രദർ. വേദാന്തം ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് അർബാസ് ഖാൻ ചിത്രത്തിലെത്തുന്നത്. മിര്‍ണ, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. 32 കോടി ബഡ്ജറ്റിലാണ് ചിത്രം അണിയറയിലൊരുങ്ങുന്നത്. സിദ്ദിഖും, ജെൻസോ ജോസും, വൈശാഖ രാജനും, ഫിലിപ്പോസ് കെ. ജോസും, മനു മാളികയ്ക്കലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.