Thursday 20 September 2018



'ബിഗ് ബോസിൽ ശ്വേത മേനോൻ മാടമ്പിത്തരം കാണിക്കുന്നു' ; എന്നോട് എതിര്‍ത്ത് സംസാരിക്കാന്‍ നീ വളര്‍ന്നിട്ടില്ലെന്ന് ശ്വേത

By BINDU PP.11 Jul, 2018

imran-azhar

 

 

ബിഗ് ബോസിൽ ശ്വേത മേനോൻ സവർണ മേധാവിത്വത്തെ തുറന്നുകാട്ടുന്നു. ലോകത്തിൽ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ശ്വേതാ മേനോൻ തന്റെ മാടമ്പിത്തരം കാണിക്കുന്നുവെന്ന് പരക്കെ പരാതി. ആദ്യവാരത്തിൽ നല്ല അമ്മയാവാനുള്ള അഭിനയത്തിൽ നിന്ന് നേരെ തിരിച്ചാണ് ഇപ്പോൾ പരിപാടിയിൽ കാണുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇമേജ് ഇടിഞ്ഞു താഴ്ന്ന ശ്വേത തന്റെ മാടമ്പിത്തരം മുഴുവന്‍ പുറത്തു വന്നു സവര്‍ണ അമ്മായിയമ്മയായി നില്‍ക്കുകയാണ് . മികച്ച നടിയായതു കൊണ്ട് എല്ലാവരുടെയും കയ്യടിയും വാങ്ങി . എന്നാല്‍ രഞ്ജിനി, ശ്വേതാ, പേളി, ശ്രീലക്ഷ്മി അച്ചുതണ്ട് രൂപപ്പെട്ടതോടെ ശ്വേതയുടെ തനിനിറം പുറത്തു വരാന്‍ തുടങ്ങി .

 

ബിഗ് ബോസിൽ ശ്വേതയുടെ പ്രവർത്തികൾ .....

 

ആദ്യവാരത്തില്‍ എലിമിനേഷന്‍ റൗണ്ടില്‍ വന്ന എല്ലാവരെയും ശ്വേത കക്കൂസ് വൃത്തിയാക്കാന്‍ നിയമിച്ച് കാപ്റ്റന്‍ എന്ന നിലയില്‍ അധികാരദുര്‍വിനിയോഗം നടത്തി. അതുപോലെ ശ്വേതയുടെ സംസാരത്തിൽ എപ്പോഴും കുലമഹിമയും ജാതിമഹിമയും കടന്നു വന്നുകൊണ്ടിരുന്നു. ഉദാഹരണമായി സന്ധ്യാനാമം, തറവാട് നിറഞ്ഞു നില്കുന്നു. അരിസ്‌റ്റോ സുരേഷ് ആഹാരം കൂടുതല്‍ കഴിക്കുന്നു, ഇടക്കിടക്ക് കഴിക്കുന്നുവെന്നൊക്കെ തരം താണ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കി. മത്സരാര്‍ത്ഥികള്‍ക്കിടയിലെ വരേണ്യരെ ചേര്‍ത്ത് കോക്കസ് ഉണ്ടാക്കി- ശ്വേത , രഞ്ജിനി , പേളി , ശ്രീലക്ഷ്മി .ബഷീര്‍ ബഷിയോട് 'എന്നോട് എതിര്‍ത്ത് സംസാരിക്കാന്‍ നീ വളര്‍ന്നിട്ടില്ല' എന്ന മാടമ്പി ഡയലോഗ് അടിച്ചുഅനൂപിനോട് പൊറുക്കുന്നുവെന്നു പറഞ്ഞു വീട്ടിനുള്ളിലെ എല്ലാവരുടെയും കയ്യടി വാങ്ങിയിട്ട് പിറ്റേ ദിവസം തന്നെ എലിമിനേഷന് അനൂപിനെ വീണ്ടും ഇതേ കാരണത്തിന്റെ പേരില്‍ റെക്കമെന്റ് ചെയ്തു .ശ്വേതാ മേനോന്‍ കുറെ കാലമായി സിനിമയില്‍ അഭിനയിക്കുന്ന അഭിനേത്രിയായിരിക്കും. ബഷീര്‍ ശ്വേതയുടെ കണ്ണില്‍ പ്രത്യേകിച്ച് ആരുമല്ലായിരിക്കും. എന്നാല്‍ ഇത്തരം ഒരു കളിയുടെ ഭാഗമാവുമ്പോള്‍ ഒരു മനുഷ്യന്‍ കാണിക്കേണ്ട മിനിമം മര്യാദ കൂടെയുള്ളവരെ തുല്യരായി കണക്കാക്കുക എന്നതാണ്. അത് ഇതുവരെ ശ്വേതക്ക് കഴിഞ്ഞിട്ടില്ല , ദിയ സനയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചു.