Saturday 08 August 2020




കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ടൈല്‍സ് പണിയിലേക്ക് പോകേണ്ടി വരുമെന്ന് ബിനീഷ് ബാസ്റ്റിന്‍

By geethu nair.01 Aug, 2020

imran-azhar

ചെറിയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയമായ താരമാണ് ബിനീഷ് ബാസ്റ്റിന്‍. കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന ബിനീഷ് താഴേക്കിടയില്‍ നിന്നും കയറിവന്ന ഒരു വ്യക്തിയാണ്. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ വന്നതോടെ അവസ്ഥ വളരെ മോശമാണെന്നാണ് ബിനീഷ് പറയുന്നത്.

ബിനീഷ് ബാസ്റ്റിന്റെ വാക്കുകള്‍
ലോക്ക്ഡൗണിന്റെ തൊട്ടുമുന്‍പ് വരെ എനിക്ക് മാസം കുറഞ്ഞത് 15 ഉത്ഘാടനങ്ങള്‍ എങ്കിലും ലഭിക്കുമായിരുന്നു. ചില സിനിമകളും പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ സമയം കളയുവാനും കുറച്ച് കാശ് ഉണ്ടാക്കുവാനുമായി കുക്കിംഗ് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്നുണ്ട്. ഉള്ളതുകൊണ്ട് ഒരു അതിജീവനം നടത്തുകയാണ്. കാര്യങ്ങള്‍ നന്നായി നടന്നില്ലേല്‍ ടൈല്‍സ് പണിയിലേക്ക് തന്നെ ഞാന്‍ തിരിച്ചു പോകേണ്ടി വരും. അതിജീവനമാണ് ഉന്നം.