By സൂരജ് സുരേന്ദ്രന്.31 Dec, 2021
നല്ലതൊന്നും തീയേറ്ററിൽ ഇറക്കരുത്....ഞങ്ങൾക്ക് വിധിച്ചിരിക്കുന്നത് നീരാളിയും,ഡ്രാമയും, ബിഗ് ബ്രദറും ഒക്കെ ആണ്. എന്നാണ് ഒരു ആരാധകൻ മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കമന്റ്.
ബോക്സ്ഓഫീസ് റെക്കോർഡുകൾ ഭേദിച്ച ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഫസ്റ്റ് ലുക്കിന് പിന്നാലെ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു.
രസകരമായ കളർഫുൾ ഫാമിലി എന്റര്ടെയ്നറായിരിക്കും ചിത്രമെന്ന് അടിവരായിട്ടുപറയുന്ന ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ജോൺ കറ്റാടി, പൃഥ്വിരാജ് ഈശോ ജോൺ കറ്റാടി എന്നീ കഥാപാത്രങ്ങളായെത്തുന്നു.
മീന അന്നമ്മ, കല്യാണി പ്രിയദർശൻ അന്ന, കുര്യൻ മാളിയേക്കൽ ആയി ലാലു അലക്സ്, എൽസി കുര്യനായി കനിഹ, ഡോ: സാമുവലായി ജഗദീഷ്, ഹാപ്പി പിന്റോ ആയി സൗബിൻ, അമ്മച്ചിയായി മല്ലിക സുകുമാരൻ സിറിൽ ആയി ഉണ്ണി മുകുന്ദൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം ചിത്രം തീയറ്ററുകളിൽ കാണാനാകാത്തതിന്റെ നിരാശയാണ് ആരാധകർ പങ്കുവെച്ചത്.
"നല്ലതൊന്നും തീയേറ്ററിൽ ഇറക്കരുത്....ഞങ്ങൾക്ക് വിധിച്ചിരിക്കുന്നത് നീരാളിയും,ഡ്രാമയും, ബിഗ് ബ്രദറും ഒക്കെ ആണ്." എന്നാണ് ഒരു ആരാധകൻ മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കമന്റ്.
ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന് രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.