Thursday 22 August 2019




'ലുക്ക് ഉണ്ടെന്നേ ഉള്ളു, ഞാൻ വെറും ഊളയാണ്' കിടിലൻ ഐറ്റവുമായി പൃഥ്വിരാജ് വരുന്നു

By Sooraj Surendran .24 Jul, 2019

imran-azhar

 

 

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ടീസർ റിലീസ് ചെയ്തു. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. കോമഡി എന്റർടെയ്നറാകും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചനകൾ. പൃഥ്വിരാജ് പ്രേം നസീറിനെ അനുകരിക്കുന്ന രസകരമായ രംഗങ്ങളും ടീസറിലുണ്ട്. ടീസർ പുറത്തുവിട്ട് 21 മിനിറ്റ് പിന്നിടുമ്പോഴേക്കും 15,188 വ്യൂസ് പിന്നിട്ടിരിക്കുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. ഷാജോണ്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.