Saturday 26 May 2018

കാൻ ഫിലിം ഫെസ്റ്റിവലിൽ ചെരുപ്പൂരി പ്രതിഷേധം !

By Bindu PP .16 May, 2018

imran-azhar

 

 

 

കാൻ ഫിലിം ഫെസ്റ്റിവൽ ഇത്തവണ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് . കാൻ ഫിലിം ഫെസ്റ്റിവലിൽ ഏറെ കാണാൻ ആഗ്രഹിക്കുന്ന പരിപാടികളിൽ ഒന്ന് 'റെഡ് കാർപറ്റാണ്' . എന്നാൽ ഇത്തവണത്തെ റെഡ് കാർപറ്റിൽ വിവാദങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. പ്രതിഷേധത്തിന്റെ വേദികളായി മാറുകയാണ്. ഏറെ കൗതുകമായ പ്രതിഷേധ രീതിയായിരുന്നു ചെരുപ്പൂരിയ പ്രതിഷേധം. ഹൈഹീൽ ചെരുപ്പുകൾ മാത്രം ഫെസ്റ്റിവലിൽ പ്രവേശിക്കാവു എന്ന വ്യവസ്ഥയിലാണ് പ്രതിഷേധം ഉയരുന്നത്. ചെരുപ്പൂരി റെഡ് കാർപറ്റിൽ എത്തിയത് ഹോളിവുഡ് നടി ക്രിസ്റ്റിൻ സെറ്റ്വാറണ്. വര്ഷത്തെ ചലച്ചിത്ര മേളയുടെ ജൂറി അംഗം കൂടിയാണ് ക്രിസ്റ്റിന്.ഈ വര്ഷത്തെ ചലച്ചിത്ര മേളയുടെ ജൂറി അംഗം കൂടിയാണ് ക്രിസ്റ്റിന്. റെഡ് കാർപറ്റിൽ പ്രവേശിക്കുന്നതിന് തൊട്ടു മുൻപായാണ് ക്രിസ്റ്റിന് തന്റെ രണ്ടു ചെരുപ്പുകളും അഴിച്ച് കയ്യിൽ പിടിച്ചു നടന്നു നീങ്ങിയത്. സ്പൈക് ലീയുടെ ബ്ലാക്ക്ക്ലന്സ്മാന് എന്ന ചിത്രത്തിന്റെ സ്ക്രീനിങ് കാണാന് നഗ്നപാദയായാണ് ക്രിസ്റ്റിന് റെഡ് കാര്പറ്റിലൂടെ നടന്നു നീങ്ങിയത്.മേളയിൽ പ്രദര്ശിപ്പിക്കുന്ന ചിത്രങ്ങളുടെ പ്രീമിയര് കാണുന്നതിനായി റെഡ് കാര്പറ്റിലൂടെ പ്രവേശിക്കണമെങ്കില് സ്ത്രീകള് ഹൈ ഹീല് ധരിക്കണമെന്നത് വര്ഷങ്ങളായി പിന്തുടര്ന്ന് കൊണ്ടിരിക്കുന്ന വ്യവസ്ഥയാണ്. ഇതിനെതിരെ ക്രിസ്റ്റിന് പലതവണ ശബ്ദമുയര്ത്തിയിട്ടുമുണ്ട്.