Tuesday 19 March 2024




സമൂഹമാധ്യമത്തിലൂടെ ജാതി അധിക്ഷേപം; നടി യുവിക ചൗധരിക്കെതിരേ കേസ്

By sisira.30 May, 2021

imran-azhar

 

 

ന്യൂഡല്‍ഹി: സമൂഹമാധ്യമത്തിലൂടെ ജാതി അധിക്ഷേപ സംസാരം നടത്തിയെന്ന പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ കേസ്.

 

വീഡിയോ വൈറലായതോടെ നടിക്കെതിരേ പരാതി നല്‍കുകയായിരുന്നു. ഹരിയാന പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് പരാതി നൽകിയത്. ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. തെളിവിനായി നടിയുടെ വീഡിയോയും രജത് പൊലീസിന് സമര്‍പ്പിച്ചിട്ടുണ്ട്.

 

യുവികയുടെ വീഡിയോ മെയ് 25-നാണ് വൈറലാവുന്നത്. വിവാദമായതോടെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തി. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നതായിരുന്നു യുവികയുടെ വിശദീകരണം.


പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമ പ്രകാരമാണ് യുവികയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

എലിപ്പനി: ജാഗ്രത വേണം

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്.

 

 

പനി, പേശിവേദന, തലവേദന, വയറുവേദന. ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.