Sunday 15 December 2019




ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതൻ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

By online desk .18 Nov, 2019

imran-azhar

 

 

സൗബിൻ സാഹിർ, ജോജു ജോർജ്, മമത മോഹൻദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതൻ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ചിത്രത്തിൽ ജോജുവിന്റെ മകനായി അഭിനയിക്കാൻ 4 മുതൽ 5 വയസ് വരെ പ്രായമുള്ള ആൺകുട്ടി, സൗബിന്റെ ചെറുപ്പം അഭിനയിക്കുന്നതിന് 4 മുതൽ 5 വയസ് വരെ പ്രായമുള്ള ആൺകുട്ടി, 100 വയസോ അതിനടുത്തോ പ്രായം തോന്നിക്കുന്ന ജൂത സ്ത്രീ എന്നിവർക്കായാണ് അഭിനേതാക്കളെ തേടുന്നത്. താല്പര്യമുള്ളവർ ഫോൺ നമ്പറും ഫോട്ടോയും official@joothanmovie.com എന്ന മെയിൽ അഡ്രസിലേക്ക് അയക്കുക.