Saturday 06 June 2020




ആദ്യാക്ഷരമെൻ അറിവായി കുറിപ്പിച്ച.... ചാച്ചാജിയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

By Sooraj Surendran .08 Oct, 2019

imran-azhar

 

 

എം.ഹാജാ മൊയ്‌നു സംവിധാനം ചെയ്ത് ബാനര്‍ ഫാമിലി സിനിമാസിന്റെ ബാനറിൽ പ്രവാസി റഹിം നിർമ്മിക്കുന്ന ചാച്ചാജിയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ആദ്യാക്ഷരമെൻ അറിവായി കുറിപ്പിച്ച എന്നുതുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചാച്ചാജിയുടെ വേറിട്ട പോസ്റ്ററുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. സുരഭി ലക്ഷ്മി, എ.എ.റഹിം, ബേബി കൃഷ്ണശ്രീ എന്നിവര്‍ക്കു പുറമെ ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, വി.കെ.ബൈജു, ദീപക്‌രാജ് പുതുപ്പള്ളി, അഷ്‌റഫ് പേഴുംമൂട്, ആന്റണി അറ്റലസ്, നൗഫ നജ്മ , തഹത്ത് ബാബു, ഷിബു ഡാസ്‌ലര്‍, ബിസ്മിന്‍ഷാ, ബിജു ബാലകൃഷ്ണന്‍, എം.ജി.കാവ് ഗോപാലകൃഷ്ണന്‍, ദിയ, ആഷിക് അശോക്, മാളവിക എസ്.ഗോപന്‍, മായ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. എം.ഹാജാമൊയ്‌നു ആണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.