Friday 21 February 2020




സാമ്പത്തിക ബുദ്ധിമുട്ടുണ്ട് നിങ്ങളെ കൊണ്ടാവുന്നത്ര സഹായിക്കുക ക്രൂവിനോട് അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ നടന്നതെന്തെന്ന് വിശദീകരിച്ച് ചാര്‍മിള

By online desk .19 Jan, 2020

imran-azhar

സഹായിക്കാനാരുമില്ലാതെ നടി ചാര്‍മിള ആശുപത്രിയിലാണെന്നും കഷ്ടപ്പാടിലാണെന്നും ആരെങ്കിലും സഹായിക്കണം എന്ന വാര്‍ത്ത അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.എന്നാല്‍ അത് സത്യമെല്ല എന്നു ചൂണ്ടിക്കാട്ടി ചാര്‍മിള രംഗത്തെത്തി.

 


താരം അഭിനയിക്കുന്നപുതിയ ചിത്രം കെച്ചിന്‍ ''ഷാദി അറ്റ് ചെന്നൈ 03 '' യുടെ സംവിധായകന്‍ മഞ്ജിത്ത് ദിവാകരന്‍ ചാര്‍മിളയുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യജവാര്‍ത്തകള്‍ക്കെതിരെചാര്‍മിളക്കെപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നു.


''കൊച്ചിന്‍ ഷാദി അറ്റ് ചെന്നൈ 03'' ജനുവരി 24 ന് തിയോറ്ററുകളിലെത്തുന്നു എന്റെ പ്രിയപ്പെട്ട എല്ലാ മലയാളികളോടും ഒരപേക്ഷ...എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.


കാല്‍ തെന്നി വീണു എന്നത് സത്യമാണെങ്കിലും ആരും സഹായിക്കാനില്ലാതെ കിടക്കുകയാണ് എന്നത് കള്ളമാണെന്നും വീഡിയോയില്‍ പറയുന്നു. ശരിക്കും എന്താണ് സംഭവിച്ചതെന്നും ചാര്‍മിള വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്ഒപ്പം  ചാര്‍മിളക്ക് ആവുന്നത്ര സഹായം ചെയ്യണമെന്നും മഞ്ജിത്ത് തന്റെ ക്രൂവിനേടാവശ്യപ്പെട്ടു.