Sunday 15 December 2019




നാടന്‍ ചെമ്മീന്‍, കണവ പൊരിച്ചത്, ഉണക്കമീൻ! 'അതെ, മോഹൻലാൽ എന്ന നടനോളം തന്നെ പാചകത്തിലും മികവു പുലർത്തുന്നു അദ്ദേഹം' സുപ്രിയ മേനോൻ

By Sooraj Surendran .31 Oct, 2019

imran-azhar

 

 

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഭക്ഷണത്തോടുള്ള പ്രിയം നമുക്കെല്ലാം സുപരിചിതമാണ്. ഇപ്പോഴിതാ മോഹൻലാലിൻറെ പാചക കൈപ്പുണ്യത്തിന് പൃഥ്വിരാജിന്റെ പ്രിയ പത്നിയും, നിർമ്മാതാവുമായ സുപ്രിയ മേനോൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു. അദ്ദേഹം നല്ല കുക്കാണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് “അതെ, മോഹൻലാൽ എന്ന നടനോളം തന്നെ പാചകത്തിലും മികവു പുലർത്തുന്നു അദ്ദേഹം” എന്നായിരുന്നു സുപ്രിയ നൽകിയ മറുപടി. ഷെഫ് മോഹൻലാലിനും, സുചിത്രക്കുമൊപ്പമുള്ള ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചു.