Friday 21 February 2020




ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവചരിത്രം സിനിമയാകുന്നു, ചെമ്പൈ ഭാഗവതരായി മോഹന്‍ലാല്‍?

By online desk .23 Dec, 2019

imran-azhar

 

 

മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാര്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം സിനിമയാക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യന്‍ കൂടിയാണ് വിജിത്. മോഹന്‍ലാല്‍ ചെമ്പൈയുടെ കഥാപാത്രമായി എത്തുമെന്നാണ് സൂചനകള്‍. എങ്കില്‍ അത് മലയാളത്തിലെയും ലോക സിനിമയിലെയും മറ്റൊരു ക്ലാസിക് ആകുമെന്ന് തീര്‍ച്ച.