Wednesday 22 January 2020
സിനിമ ഇറക്കുവാന്‍ കൈക്കൂലിയോ... ? സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്ന് ചിലപ്പോള്‍ പെണ്‍കുട്ടിയുടെ അണിയറപ്രവര്‍ത്തകര്‍

By anju.19 Jan, 2019

imran-azhar

 

 

കാലഘട്ടം ആവശ്യപ്പെടുന്ന ഒരു സിനിമയാണ് ചിലപ്പോള്‍ പെണ്‍കുട്ടി. മലയാളത്തിലെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി നവാഗതനായ പ്രസാദ് നൂറനാട്  സംവിധാനം ചെയ്യുന്ന സിനിമയാണ് ചിലപ്പോള്‍ പെണ്‍കുട്ടി. ഇന്ത്യയുടെ മറ്റൊരു ഭീകര മുഖത്തെ തുറന്ന് കാട്ടിയ കശ്മീര്‍ കഠ്യവ, ആസിഫ  പീഡനത്തെ ഓര്‍മ്മപ്പെടുത്തി പെണ്‍കുട്ടികള്‍ക്ക് കരുതല്‍ കൊടുക്കുന്ന ചിത്രമാണ് ഇത്.

 

എന്നാല്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോഡ് തയ്യാറല്ലെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. സിനിമയില്‍ പ്രതിപാദിക്കുന്ന
കശ്മീര്‍, കഠ്യവ, ആസിഫ വിഷയമാണ് സിനിമക്ക് പ്രദര്‍ശന അനുമതി നിഷേധിക്കപ്പെട്ടത്. കാലഘട്ടം ആവശ്യപ്പെടുന്ന വിഷയം സിനിമയാക്കി ഒടുവില്‍ അതിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

 


മഹാത്മഗാന്ധിയുടെ മരണം കഴിഞ്ഞാല്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമാണ് കശ്മീര്‍, കഠ്യവ, അസിഫ കൊലപാതകം.. എന്തിന്റെ പേരിലാണെങ്കിലും 8 വയസ്‌കാരി പെണ്‍കുട്ടിയോട് കാട്ടിയത് അനിതീ തന്നെയാണ്... സിനിമയുടെ നിര്‍മ്മാതാവായ ഞാനൊരു ക്യസ്ത്യന്‍ വിശ്വാസിയും ഇതു എഴുതിയ എം.കമറുദ്ദീന്‍ മുസ്ലീം വിശ്വാസിയും ഇതിന്റെ സംവിധായകന്‍ പ്രസാദ് നൂറനാട് ഒരു ഹിന്ദു വിശ്വാസിയുമാണ്... പക്ഷെ ഈ കശ്മീരില്‍ കഠ്യവസംഭവത്തോട് ഒരിക്കലും അനുകൂലിക്കാന്‍ കഴിയില്ല അത് ഞാനെന്നല്ല ഏതൊരു മത വിശ്വാസിക്കും നിര്‍മാതാവായ സുനീഷ് പറയുന്നു.

 


മ്യഗങ്ങളെ ഉപയോഗിച്ചാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ മേനക ഗാന്ധിയുടെ നിയമപ്രകാരം ഹരിദാബാദില്‍ നിന്നും അനിമല്‍വെല്‍ഫയര്‍ ബോഡിന്റെ NOC ലഭിക്കണം. NOC ക്കായി സമീപിച്ചെങ്കിലും തിരഞ്ഞെട്ടുപ്പു അടുക്കുന്നതിനാല്‍ പാര്‍ട്ടി ഫണ്ടിലേക്ക് നിര്‍മ്മാതാക്കളില്‍ നിന്നും ലക്ഷങ്ങള്‍ കൈകൂലി വാങ്ങുന്ന ബോഡിലേക്കാണ്, സാമൂഹ്യ പ്രതിബദ്ധതയുടെ പേരും പറഞ്ഞ് ചിലപ്പോള്‍ പെണ്‍കുട്ടി എത്തിയതെന്ന് അവര്‍ പറയുന്നു.എന്നാല്‍ 6 മാസം സിനിമ കൈകൂലി കൊടുക്കാത്തതിന്റെ പേരില്‍ പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സിനിമ തടഞ്ഞ് വെച്ചു. അവസാനം പലരുടെയും ഇടപെടലില്‍ NOC ലഭിച്ചു... പക്ഷെ ഇതിനിടയില്‍ ട്രെയിലറില്‍ കശ്മീര്‍, കഠ്യവ, ആസിഫ വിഷയം വന്നതിനാല്‍ ട്രെയിലര്‍ മുംബൈയിലെ RC കമ്മറ്റിക്ക് അയച്ച് സിനിമ 3 മാസം തടഞ്ഞ് വെച്ചു. നടി ഗൗതമി അടങ്ങുന്ന ചെന്നൈകമ്മറ്റി ട്രെയിലര്‍ കണ്ട് സിനിമ കാണാന്‍ തിരുവനന്തപുരം റീജനല്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടെങ്കിലും രേഖാമൂലം അറിയിച്ചില്ല എന്ന പേരില്‍ ചിലപ്പോള്‍ പെണ്‍കുട്ടി 2018ല്‍ സെന്‍സര്‍ ചെയ്യാതെ വീണ്ടും തഴയപ്പെട്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

 


എല്ലാ കടമ്പകള്‍ കടന്നു 2019 ജനുവരി 16 ബുധനാഴ്ച രാവിലെ 8:30 ന് തിരുവനന്തപുരം കൈരളി നിള തിയേറ്ററില്‍ ചിലപ്പോള്‍ പെണ്‍കുട്ടി സെന്‍സര്‍ നടന്നു. ഭാഗ്യലക്ഷ്മി, നടി ചിപ്പി, സംവിധായകന്‍ വിജി തമ്പി, നിര്‍മ്മാതാവ് സന്ദീപ് സേനന്‍ സെന്‍സര്‍ ഡയറക്ടര്‍ പാര്‍വതി എന്നീ അഞ്ചംഗ കമ്മറ്റി സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിക്കുകയാണ് ചെയ്തത്.


BJP അനുഭാവിയായ വിജി തമ്പി പടം കണ്ട് സംവിധായകനോടോ നിര്‍മ്മാതാവിനോടോ ആശയ വിനിമയം നടത്താതെ തിയറ്ററില്‍ നിന്ന് ഇറങ്ങി പോയി. ചിപ്പിയും സിനിമയെ കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല.. ഭാഗ്യലക്ഷമിയും സന്ദീപും മാത്രമാണ് പുറത്ത് വന്നതിനു ശേഷം അഭിപ്രായം പറഞ്ഞത്. ചിലപ്പോള്‍ പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റ് തരാന്‍ ഞങ്ങള്‍ക്കാകില്ലെന്ന് അവര്‍ അറിയിച്ചു.


ഒരു യഥാര്‍ത്ഥ സംഭവം പറയാനുള്ള സ്വാതന്ത്യം എങ്ങനെ നഷ്ടമാകുന്നെന്ന് നിര്‍മാതാവ് ചോദിക്കുന്നു. പീഡനങ്ങള്‍ക്ക് എതിരെ ഒരു ശബ്ദം ഉയര്‍ത്തിയ ഞങ്ങളെ എന്തിന്റെ പേരിലാണ് തടഞ്ഞിരിക്കുന്നതു എന്നറിയില്ല. ഇതുതികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

 

BJP ക്ക് എതിരെ ആയുധമാക്കി ഉയര്‍ത്തിയ ഇന്ത്യയിലെ ഒരു വലിയ വിപത്ത് വിഷയമായതാണ് തങ്ങളുടെ സിനിമ തഴയപ്പടാന്‍ കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ആസിഫ കഠ്യവ വിഷയം സിനിമയില്‍ വന്നതു ചൂണ്ടി കാട്ടിയാണ് ബോധപൂര്‍വ്വം സിനിമയുടെ പ്രദര്‍ശനം തടഞ്ഞത്.. ടി വി പത്രമാധ്യമങ്ങളിലൂടെ വരുന്ന ഒരു വാര്‍ത്ത കേരളത്തിലെ ഒരു പെണ്‍കുട്ടിയിലുണ്ടാക്കുന്ന ഭയമാണ് സിനിമയുടെ പ്രമേയം. ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു പെണ്‍കുട്ടിക്കോ സ്ത്രീക്കോ പ്രായഭേദമില്ലാതെ ഏതു നിമിഷവും സംഭവിക്കാവുന്നതാണ് ചിത്രത്തിലെ പ്രമേയം.. ഇതൊന്നും കണക്കിലെടുക്കാതെ കഠ്യവ സംഭവം സിനിമയില്‍ കൊണ്ടുവന്നതിനു ഒരു അന്താരാഷ്ട്ര വിഷയമാക്കി അതിനെ വളച്ചൊടിക്കുകയാണ് ഉണ്ടായതെന്ന് അവര്‍ പറഞ്ഞു.

 

ഒന്നര കോടിയോളം ചിലവാക്കിയ നിര്‍മ്മാതാവിന്റെ പണത്തിനു ഒരു വിലയുമില്ല. പടം സെന്‍സര്‍ ചെയ്തതു അഞ്ചില്‍ മൂന്ന് പേര്‍ സ്ത്രീകളാണ് ! സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള പീഡനം തടയിടാന്‍ ശ്രമിച്ച ഞങ്ങള്‍ ഇനി അനുമതിക്കായി സുപ്രീം കോടതി വരെ പോകണം എന്നതാണ് ഹാസ്യം.. സ്ത്രീയുടെ ഏറ്റവും വലീയ ശത്രു സ്ത്രീ തന്നെയാണ് എന്ന സത്യം ഒന്നുകൂടി അടിവരയിട്ടുറപ്പിക്കുകയാണ് സെന്‍സര്‍ ബോഡ് രാഷ്ട്രീയ പ്രേരിതമായ സ്ത്രീപക്ഷമെന്ന് അവര്‍ പറയുന്നു.