Thursday 24 August 2017

മലയാള സിനിമയുടെ "മുത്ത്" , മാതു എവിടെ ?

By BINDU PP.21 Apr, 2017

imran-azhar

 



 

" മുത്ത് " എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് അച്ഛന്റെയും മകളുടെയും ബന്ധം കാണിക്കുന്ന അമരം സിനിമയാണ്. മമ്മൂട്ടിയുടെ അഭിനയ മുഹൂർത്തം കാഴചവച്ച സിനിമകൂടിയാണ് ഇത്. മമ്മൂട്ടിയോളം പ്രാധാന്യം അതിൽ മുത്ത് എന്ന കഥാപാത്രത്തിനുണ്ട്. മുത്ത് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് മലയാളികളുടെ സ്വന്തം മാതുവാണ്. മാതു മലയാളത്തിൽ മാത്രമല്ല തമിഴ് കന്നട, തെലുങ്ക് ഭാഷകളിലും നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. നെടുമുടി വേണു സംവിധാനം ചെയ്യുന്ന പൂരം എന്ന ചിത്രത്തിലൂടെയായിരുന്നു ഇവര്‍ മലയാളത്തില്‍ എത്തിയത്.

 

ഡോക്ടറാകാന്‍ ആഗ്രഹിച്ചു എങ്കിലും എത്തിയതു ക്യാമറയുടെ മുമ്പിലായിരുന്നു.സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഡോ: ജാക്കോബിനെ കണ്ടുമുട്ടിയത്. പരിചയം പതിയേ പ്രണയത്തിനു വഴിമാറി. തുടര്‍ന്നു വീട്ടുകാരേ ധിക്കരിച്ച് അന്യമതസ്ഥനായ ജാക്കോബിനേ മാതു വിവാഹം കഴിച്ചു. 1999 ലായിരുന്നു അത്. ഇതിനു ശേഷം താരം മാതു എന്ന പേരു മാറ്റി മീന എന്ന പേരു സ്വീകരിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേയ്ക്കു പോയി എങ്കിലും ഇരുവരുടേയും ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. ഇരുവര്‍ക്കുമിടയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ അവസാനിച്ചതു വിവാഹമോചനത്തിലായിരുന്നു. തുടര്‍ന്ന് 2012 ഇരുവരും വേര്‍പിരിഞ്ഞു. ഇന്ന് മാതു ന്യുയോര്‍ക്കിൽ സെറ്റൽഡ്‌ ആണ് അച്ഛനും അമ്മയ്ക്കുമൊപ്പം. 15, 12 ഉം വയസുള്ള രണ്ട് മക്കളുണ്ട് മാതുവിന്.നൃത്താഞ്ജലി എന്ന പേരില്‍ ഒരു ഡാന്‍സ് അക്കാഡമിയും നടത്തിവരുന്നു. അനുകൂല സാഹചര്യമാണെങ്കിൽ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് മാതു പറഞ്ഞു.