Sunday 07 June 2020




കൊറോണ; കനികാ കപൂറിൻറെ അഞ്ചാംഘട്ട പരിശോധന ഫലവും പോസിറ്റീവ്

By online desk .31 Mar, 2020

imran-azhar

 

കൊറോണ വൈറസ് ബാധിതയായ ബോളിവുഡ് ഗായിക കനിക കപൂറിന് അഞ്ചാം ഘട്ട പരിശോധനയിലും ഫലം പോസിറ്റീവ്. ശരീരം മരുന്നകളോട് പ്രതികരിക്കാത്തതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയിൽ കഴിയുന്നത്. അടുത്ത ഘട്ട പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കനിക ഇന്നലെ സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. എന്നാൽ അഞ്ചാം ഘട്ട പരിശോധന ഫലം ഗായികയുടെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

 

കനികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 20–നാണ് കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചത്.