Sunday 07 June 2020




കൊറോണ ; ജപ്പാനിലെ പ്രമുഖ ഹാസ്യതാരം കെന്‍ ഷിമുര അന്തരിച്ചു

By online desk .30 Mar, 2020

imran-azhar

 


ടോക്കിയോ : കൊറോണ വൈറസ് ബാധിച്ച് ജപ്പാനിലെ പ്രമുഖ ഹാസ്യതാരം കെന്‍ ഷിമുര അന്തരിച്ചു 70 വയസായിരുന്നു . ജപ്പാനില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ സെലിബ്രിറ്റിയാണ്ഇദേഹം. ഇ ന്നലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.1970 മുതല്‍ സിനിമയില്‍ സജീവമായ ഷിമുറ എഴുപതുകളിലും എണ്‍പതുകളിലും ടെലിവിഷൻ കൊമഡി പരിപാടികളില്‍ സജീവമായിരുന്നു.

 

2016ല്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പനിയും ശ്വാസതടസ്സവും അനുഭവിച്ച ഇദ്ദേഹത്തിന് മാര്‍ച്ച് 23നാണ് കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയത്.യോജി യമദ സംവിധാനം ചെയ്യുന്ന ‘ഗോഡ് ഓഫ് സിനിമ’ എന്ന ഫീച്ചര്‍ ചിത്രത്തില്‍ അഭിനയിക്കാനിരിക്കുകയായിരുന്നു താരം.

 

ജപ്പാനില്‍ ഇതുവരെ 1800 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 68 എണ്ണവും ടോക്കിയോവിലാണ്. 55 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
.