Friday 29 May 2020




നിര്‍മ്മാതാവ് കരീം മൊറാനിയുടെ മകള്‍ക്ക് കോവിഡ് 19, കുടുംബം നിരീക്ഷണത്തിൽ

By Online Desk .06 Apr, 2020

imran-azhar

 

 

ചെന്നൈ എക്‌സ്പ്രസ്, രാ.വണ്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവ് കരീം മൊറാനിയുടെ മകള്‍ ഷാസക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ഷാസയെ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളുടെ ടെസ്റ്റ് ചൊവ്വാഴ്ച്ച നടത്തും. തന്റെ ബില്‍ഡിംഗ് കോംപ്ലക്‌സിലുള്ള മറ്റ് വീട്ടുകാര്‍ക്ക് നിര്‍മ്മാതാവ് ടെക്സ്റ്റ് മെസേജ് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 


”എന്റെ മകള്‍ ഷാസ ഒരു വിദേശ യാത്രക്കാരുമായും ഇടപഴകിയിട്ടില്ല, അവള്‍ക്ക് കോവിഡിന്റെ ലക്ഷണങ്ങളുമില്ല. എന്നാല്‍ നിയമം അനുസരിക്കുന്ന പൗരന്മാരായതിനാല്‍ എന്റെ കടമയാണ്. അവളെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. മുനിസിപ്പല്‍ അധികൃതര്‍ ചൊവ്വാഴ്ച്ച രാത്രി 10.30 ന് ഇവിടെയെത്തും” എന്നാണ് കരീം മൊറാനിയുടെ സന്ദേശം.