Thursday 20 September 2018



അങ്കമാലിയില്‍ നിന്ന് വീണ്ടുമൊരു കട്ട 'ലോക്കല്‍' പടം

By Anju N P.12 Jul, 2018

imran-azhar

അങ്കമാലി ഡയറീസിനു ശേഷം അങ്കമാലിക്കാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന ക്യൂബന്‍ കോളനി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. അങ്കമാലി ഡയറീസിലേതു പോലെ തന്നെ അങ്കമാലിയും പരിസരപ്രദേശങ്ങളും തന്നെയാണ് ക്യൂബന്‍ കോളനിയിലും കാണുന്നത്.

 

അങ്കമാലി ക്യൂബന്‍ കോളനിയില്‍ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹേഷിന്റെ പ്രതികാരം മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍. അങ്കമാലി ഡയറിസിലൂടെ കടന്നുവന്ന ശ്രീകാന്ത് (പരിപ്പ് മാര്‍ട്ടിന്‍), നവാഗതരായ ഏബല്‍ ബി കുന്നേല്‍, ശ്രീരാജ്, ഗോകുല്‍ എന്നിവര്‍ അഞ്ചു സുഹൃത്തുക്കളായി എത്തുമ്പോള്‍, ഐശ്വര്യ ഉണ്ണി, അനഘ മരിയ വര്‍ഗ്ഗീസ് (ഡിഫോര്‍ ഡാന്‍സ് ഫെയിം) എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

പുതുമുഖ സംവിധായകനായ മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു. നൂറിലേറെ പുതുമുഖങ്ങളെ അണിനിരത്തിയ ഈ പുതുമുഖ സിനിമയില്‍ അഭിനയിച്ച് പരിചയമുള്ള വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളു എന്ന പ്രത്യേകത കൂടി ഉണ്ട്.

 


മലയാളികള്‍ക്ക് സുപരിചിതനായ അരിസ്റ്റോ സുരേഷ് ക്യൂബന്‍ കോളനിയില്‍ പാടിയ ' മാങ്ങാ കറി ' എന്ന ഗാനം യൂട്യൂബില്‍ വലിയ ഹിറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. അരിസ്റ്റോ സുരേഷിനെക്കൂടാതെ ശ്വേതമോഹന്‍, യാസിന്‍ നിസാര്‍, നിരഞ്ജ്ജ് എന്നിവരും ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മനോജ് വര്‍ഗീസ് പാറേക്കാട്ടിലിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അലോഷ്യ കാവുംപുറത്താണ്.