Tuesday 17 September 2019




'ഫ്രീക്ക് ലുക്കും ഇവിടെ ഓക്കെയാണ്'; മേക്കോവറിൽ ഞെട്ടിച്ച് ധർമജൻ

By Sooraj Surendran.19 Aug, 2019

imran-azhar

 

 

ഒരു അടാർ ലവ് എന്ന ചിത്രത്തിന് ശേഷം ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ അരുണ്‍ കുമാറിനെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ധർമജൻ ബോൾഗാട്ടിയുടെ തകർപ്പൻ മേക്കോവറാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കലക്കൻ ഹെയർ സ്റ്റൈലും, ഫ്രീക്ക് ലുക്കും സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. ശിവ എന്ന കഥാപാത്രമായാണ് ധർമജൻ ചിത്രത്തിലെത്തുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് ധർമജൻ ചിത്രങ്ങൾ പങ്കുവെച്ചത്. നിക്കി ഗൽറാണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സലിം കുമാർ, നേഹ സക്സേന, സാബു മോൻ, ഇന്നസെന്റ്, ശാലിൻ സോയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.

 

ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസറാണ് ചിത്രം നിർമ്മിക്കുന്നത്.സാരഗ് ജയപ്രകാശ്,വേണു ഒവി,കിരൻലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.