By BINDU PP.13 Jul, 2017
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ രൂക്ഷവിമർശനവുമായി മുന്നോട്ട് വന്ന യുവതാരമായിരുന്നു ആസിഫ് അലി.ദിലീപിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ പറ്റാത്തത് കൊണ്ടാണ്. അല്ലാതെ വരികള്‍ക്കിടയിലൂടെ വായിക്കരുതെന്നും ആസിഫ് പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രതികരണം.കഴിഞ്ഞ ദിവസം അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. താരം പുറത്തിറങ്ങിയാല്‍ ഒരുമച്ച് അഭിനയിക്കില്ലെന്ന് ആസിഫ് പറഞ്ഞിരുന്നു.ഇത്ര നീചനായ ഒരാളോടൊപ്പം അഭിനയിക്കുന്നത് എങ്ങനെയെന്നാണ് ആസിഫ് ചോദിച്ചത്. ദിലീപുമായി ഇനി ഒരു മാനസിക അടുപ്പവും ഉണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണ്. അവര്‍ക്കുണ്ടായ അനുഭവം തനിക്ക് വ്യക്തിപരമായ വേദനയുണ്ടാക്കുന്നതാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതെല്ലാം മാറ്റി പറയുകയായിരുന്നു.