Saturday 23 September 2017

നാലു ചുവരുകൾക്കുള്ളിൽ പറഞ്ഞു തീർക്കാവുന്ന പ്രശ്നമാണ് നാടിനെ ഞെട്ടിച്ച ആക്രമണത്തിൽ കലാശിച്ചതെന്ന്:മംമ്ത മോഹൻദാസ്

By BINDU PP.12 Jul, 2017

imran-azhar

 

 


കൊച്ചി : പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലായ സംഭവ വികാസങ്ങളിൽ മറുപടിയുമായി മംമ്ത മോഹൻദാസ് രംഗത്ത്. നാലു ചുവരുകൾക്കുള്ളിൽ പറഞ്ഞു തീർക്കാവുന്ന പ്രശ്നമാണ് നാടിനെ ഞെട്ടിച്ച ആക്രമണത്തിൽ കലാശിച്ചതെന്ന് മംമ്ത ചൂണ്ടിക്കാട്ടി. സംഭവം സിനിമാ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും മംമ്ത പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. ഈ പ്രശ്നം സിനിമാ മേഖലയെ ദോഷകരമായി ബാധിക്കുമെന്നും മംമ്ത അഭിപ്രായപ്പെട്ടു. വിമൻ ഇൻ സിനിമ കലക്ടീവ് എന്ന സംഘടന ആരംഭിച്ചത് അങ്ങനെയൊരു സംവിധാനം ആവശ്യമാണെന്നു തോന്നിയവരാണ്. താൻ അതിന്റെ ഭാഗമല്ലെന്നും മംമ്ത പറഞ്ഞു .