By BINDU PP.16 Jul, 2017
ചാര്‍മിക്ക് എക്സൈസ് വകുപ്പിന്റെ നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പതിനഞ്ച് നടീനടന്മാര്ക്ക് തെലങ്കാന എക്സൈസ് വകുപ്പിന്റെ നോട്ടീസ് അയച്ചത്. നടന് രവി തേജ, സംവിധാകയന് പുരി ജഗന്നാഥ്, സുബ്രം രാജു, ഗായിക ഗീത, ആനന്ദ കൃഷ്ണ നന്ദു, തനീഷ്, നവദീപ്, ശ്യാം കെ നായിഡു, മുമൈദ് ഖാന് തുടങ്ങിയ താരങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആഗതന് എന്ന സിനിമയില്‍ ദിലീപിന്റെ നായികയായിരുന്ന നടി ചാര്‍മിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ജൂലൈ 19നും 27നും ഇടയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ മൊബൈലില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടീനടന്മാരിലേക്ക് അന്വേഷണം പോയത്.2008 മുതലാണ് തെലുങ്ക് സിനിമയില്‍ ലഹരി മാഫിയ പിടിമുറുക്കിയത്. താരങ്ങളുടെ ലഹരി ഉപയോഗത്തിനെതിരെ സിനിമാ സംഘടനയായ മാ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.