Friday 25 September 2020




അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതിചേര്‍ത്തത്

By geethu nair.31 Jul, 2020

imran-azhar

ദിലീപിനേയും കാവ്യമാധവനേയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ ഒരുപാട് കേട്ടിരുന്നു. ഏറ്റവും ഒടുവിലാണ് ഇരുവരും തമ്മിലുള്ള വിവാഹത്തില്‍ കാര്യങ്ങളെത്തിയത്. മീശമാധവന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇവര്‍ പ്രണയത്തിലായതെന്നും, ചിത്രത്തിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം കൂട്ടിച്ചേര്‍ത്തതാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി. 

ദിലീപ് സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിലെത്തിയ ചിത്രമായിരുന്നു മീശ മാധവനെന്നും ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ദിലീപും കാവ്യ മാധവനും തമ്മില്‍ ഉണ്ടായിരുന്ന പ്രണയം വെളിച്ചത്താകുന്നതെന്നും പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ പ്രണയം സത്യമാണെന്ന് പത്രങ്ങളക്കം പറഞ്ഞു പരത്തുന്നത് ഈ ചിത്രത്തോടെയാണ്. ദിലീപിന്റെ ഉറ്റസുഹൃത്തായ ലാല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ പ്രത്യേകം എഴുതിച്ചേര്‍ത്തിട്ടുണ്ടെന്ന് പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു.
മച്ചില്‍ നിന്നിറങ്ങി കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരഞ്ഞാണം കട്ടുകൊണ്ടുപോകുന്ന രംഗം ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം എഴുതിച്ചേര്‍ത്തതാണെന്ന് പല്ലിശ്ശേരി വ്യക്തമാക്കുന്നു. ഈ രംഗത്തില്‍ നടി കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്നതിനോടൊപ്പം തന്നെ എല്ലാം മോഷ്ടിച്ചെടുത്തു ദിലീപ് എന്നാണ് സിനിമാ വൃത്തങ്ങളിലെ സംസാരമെന്നും പല്ലിശ്ശേരി പറയുന്നു. അന്നു മുതലാണ് ഇവരുടെ പ്രണയം സത്യമാണ് എന്ന തോന്നല്‍ മറ്റുള്ളവരില്‍ ഉണ്ടാക്കിയതെന്നും പല്ലിശ്ശേരി പറഞ്ഞു.