Monday 06 December 2021




മാമാട്ടിയുടെ ജന്മദിന ചിത്രങ്ങൾ പങ്കുവെച്ച് ചേച്ചി മീനാക്ഷി

By Preethi Pippi.21 Oct, 2021

imran-azhar

 

സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ജനിച്ചപ്പോൾ മുതൽ സെലിബ്രിറ്റികളാണ് ദിലീപിന്റെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും. ഈ കഴിഞ്ഞ ദിവസം മഹാലക്ഷ്മിയുടെ പിറന്നാൾ ദിനം ആഘോഷിച്ചു താരകുടുംബം.

 

 

പിറന്നാൾ ദിനത്തിൽ ചേച്ചി മീനാക്ഷി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയിരുന്നു. മഹാലക്ഷ്മിയുടെ വരവോടെ ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയുടെ സന്തോഷവും ആഘോഷവുമെല്ലാം താരകുടുംബം മാമാട്ടി എന്ന് ഓമനിച്ച് വിളിക്കുന്ന മഹാലക്ഷ്മിക്കൊപ്പമായി.

 

 

 

മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കിയിരുന്നു ദിലീപും കുടുംബവും. പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട ശേഷം ആഘോഷത്തിന്റെ ഫോട്ടോ താരകുടുംബത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി. ചേച്ചിക്കൊപ്പം കൊഞ്ചി ചിരിച്ചുകൊണ്ടിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽമീഡിയ കൈയ്യടക്കിയത്.

 

 

ഇക്കഴിഞ്ഞ ദിവസമാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. മകളെ കൈപിടിച്ച് എഴുതിക്കുന്ന ചിത്രം ദിലീപ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

 

 

 

'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌.... എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ... എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം' വിദ്യാരംഭ ചടങ്ങുകളുടെ ചിത്രത്തിനൊപ്പം ദിലീപ് കുറിച്ചു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു വിജയദശമി ദിനത്തിലാണ് മഹാലക്ഷ്മി ജനിച്ചത്. അതിനാലാണ് മകൾക്ക് മഹാലക്ഷ്മി എന്ന് ദിലീപ് പേരുവെച്ചത്.