Tuesday 19 March 2024




ദിലീപേട്ടാ തിരിച്ച് വരൂ, പതനം കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കരുത്; ദിലീപിന് സപ്പോര്‍ട്ടുമായി ആരാധകര്‍

By anju.28 Aug, 2017

imran-azhar

 

 

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ആരാധകര്‍.ദിലീപിന് ജാമ്യം ലഭിച്ച് അദ്ദേഹം തിരികെ വരുമെന്ന് പ്രതീക്ഷിലാണ് ആരാധകര്‍. ദിലീപിനെതിരെ കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ ദിലീപിനെ കൂടുതല്‍ അനുകൂലിക്കുകയാണ് ആരാധകര്‍. ഇതിന് തെളിവാണ് ദിലീപിന്റെ ഔദ്യോഗിക ഫാന്‍ പേജ് ആയ ദിലീപ് ഓണ്‍ലൈനിലൂടെ ദിലീപിനെ സപ്പോര്‍ട്ട് ചെയ്ത് ആരാധകരെത്തിയിരിക്കുന്നത്.

പോസ്റ്റിങ്ങനെയാണ്...

 

ദിലീപേട്ടാ തിരിച്ചു വന്നു നിങ്ങള്‍ സന്തോഷമായി ജീവിച്ചു കാണിച്ചു കൊടുക്ക്. നിങ്ങളെ ഇല്ലാതാക്കാനും നിങ്ങളുടെ പതനം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കരുത്. വീണ കല്ല് ചവിട്ടു പടി ആക്കി കേറി വരുന്ന ദിലീപേട്ടനെ ഞങ്ങള്‍ക്ക് അറിയാം.. അതിനു നിങ്ങള്‍ക്ക് കഴിയും, കാരണം ദിലീപേട്ടന്റെ കുടുംബവും ദിലീപേട്ടനെ ഇഷ്ട്ടപെടുന്ന പ്രേക്ഷക സമൂഹവും നിങ്ങളുടെ കൂടെ പൂര്‍ണ പിന്തുണ ആയി ഉണ്ട്.

ഒരു കാര്യത്തില്‍ വളരെ സന്തോഷം ഉണ്ട്. നിങ്ങളുടെ തീരുമാനം ശരി ആണെന്ന് മനസ്സിലാക്കി തന്ന ദിവസങ്ങള്‍.. മീനാക്ഷിക്ക് എല്ലാ സപ്പോര്‍ട്ടും ആയി എപ്പോളും കൂടെ നിന്നു കാവ്യക്ക് ആ കുഞ്ഞു മനസ്സിനെ പതറാതെ പിടിച്ചു നിറുത്താന്‍ കഴിഞ്ഞു.. ആരുടെ മുന്നിലും തോല്‍ക്കാന്‍ ആ മകള്‍ക്കും മനസ്സില്ല എന്നാ ഉറച്ച തീരുമാനമായി മുന്നോട്ട്.